Friday, July 6, 2012

ഫോസില്‍ തെളിവുകളും പരിണാമ വാദത്തിന്‍റെ മറ്റു പ്രതിസന്ധികളും

ഫോസിലുകള്‍:

പരിണാമ വാദത്തിന്‍റെ ആദ്യ കാലങ്ങളില്‍ ഏറ്റവും ശക്തമായ തെളിവുകളായി ഊന്നി പറഞ്ഞിരുന്നത് ഫോസില്‍ തെളിവുകളായിരുന്നു എന്ന് ചരിത്രം. ശാസ്ത്ര ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ പരിണാമത്തെ  ബലപ്പെടുത്തുന്ന കൂടുതല്‍    ഫോസിലുകള്‍ കണ്ടെടുക്കപ്പെടുമെന്നു ഡാര്‍വിന്‍ പ്രത്യാശ പുലര്‍ത്തിയിരുന്നു ആ നിലയ്ക്കാണ് പിന്നീടു ഗവേഷണങ്ങള്‍ പുരോഗമിച്ചതും. എന്നാല്‍ പരിണാമ വാദികളുടെ പ്രതീക്ഷകള്‍അപ്പാടെ തകിടം മറിച്ചു കൊണ്ട് തീര്‍ത്തും വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. ഫോസ്സിലുകള്‍ കണ്ടെടുക്കാന്‍ ആയില്ലെന്നു മാത്രമല്ല, ആദ്യ കാലത്ത് തെളിവുകള്‍ക്കായി സ്വരുക്കൂട്ടിയ ഫോസ്സിലുകളെ തന്നെ ശാസ്ത്രം ഒന്നൊന്നായി നിരാകരിക്കുകയുണ്ടായി.ഫോസ്സില്‍ തെളിവുകളെ ഇന്ന് പരിണാമ തന്നെ വാദികള്‍ തന്നെ കൈ വിട്ട നിലയ്ക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങി കൊണ്ടിരിക്കുന്നത്.

പരിണാമ വാദിയായ David B. Kitts, (Univ of Okl ) പറയുന്നത് കാണുക. :

"Despite the promise that paleontology provides a means of 'seeing' evolution it has presented some nasty difficulties for evolutionists,..." (Source: Evolution, V.28, p.467).

ഫോസ്സില്‍ പഠനങ്ങള്‍ പരിണാമത്തെ ബാലപ്പെടുതുമെന്ന വിശ്വാസത്തിനു വിരുദ്ധമായി  അത് പരിണാമ വാദികള്‍ക്ക്  അസുഖകരമായ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഇദ്ദേഹം പറയുമ്പോള്‍ ഫോസ്സില്‍ പഠന ശാഖ എത്തി നില്‍ക്കുന്ന പ്രതിസന്ധിയാണ് വെളിവാക്കപ്പെടുന്നത്.

ഫോസ്സില്‍  തെളിവുകള്‍ പരിണാമ വാദത്തിനു ഉപകരിക്കില്ലെന്നു ഈ മേഖലയിലെ പഠനം മുന്നോട്ടു പോയപ്പോള്‍ തന്നെ ഏറെ കുറെ ബോധ്യപ്പെട്ടതാണ്.


British Museum of Natural History ലെ Dr. Colin Patterson 1979 April 10 ന് ഇപ്രകാരം എഴുതി : 

"...I fully agree with your comments on the lack of direct illustration of evolutionary transitions in my book. If I knew of any, fossil or living, I would certainly have included them. You suggest that an artist should be used to visualise such transformations, but where would he get the information from? I could not, honestly, provide it, and if I were to leave it to artistic licence, would that not mislead the reader?"

ജീവിച്ചിരിക്കുന്നതോ  ഫോസ്സില്‍ ആയതോ ആയ ഏതെന്കിലും ഒരു ജീവിയുടെ ട്രാന്‍സിഷന്‍ തെളിവ് ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് എന്‍റെ പുസ്തകത്തില്‍ ഉള്‍പെടുത്തുമായിരുന്നു. ഫോസിലുകളുടെ വന്‍ ശേഖരങ്ങള്‍ക്ക് ഇടയിലിരുന്ന് ഒരാള്‍ അത്തരം ട്രാന്‍സിഷന്‍ ഫോസ്സിലുകള്‍ ഒന്നുമില്ലെന്ന് തുറന്നു പറയുമ്പോള്‍ തന്നെ ചിത്രം വ്യക്തമാണ്. ഏറെ വൈകിയാണെങ്കിലും കേരളത്തിലെ യുക്തിവാദികള്‍ക്കും കാര്യത്തിന്‍റെ കിടപ്പ് ഇപ്പോള്‍ മനസ്സിലായെന്ന് തോന്നുന്നു. 


07 May 2012 നു പുറത്തു വന്ന ഈ വാര്‍ത്ത പ്രകാരം പരിണാമ വാദം തെളിയിക്കാന്‍ ഫോസ്സിലുകള്‍ ആവശ്യമില്ല എന്ന്കേരളത്തിലെ യുക്തിവാദികളും  തുറന്നു പറഞ്ഞിരിക്കുകയാണ്. 'ഫോസിലുകള്‍ ആവശ്യമില്ല' എന്ന പ്രയൊഗത്തെക്കാള്‍   ഇവിടെ യോജിക്കുക 'ഫോസിലുകള്‍ കിട്ടാനില്ല' എന്ന പ്രയോഗമാണ്. അതാണ്‌ യാഥാര്‍ത്യതോട് ഒന്ന് കൂടി ചേര്‍ന്ന് നില്‍ക്കുക. ഫോസിലുകള്‍ ആവശ്യമില്ലാത്തത് കൊണ്ടല്ലല്ലോ?കിട്ടാത്തത് കൊണ്ടല്ലേ? ആവശ്യമില്ലാ എന്ന വാക്കിന് തെറ്റിദ്ധാരണാ  സ്വഭാവമുണ്ട്.തെളിയിക്കാനാവശ്യമായ ഫോസില്‍ തെളിവുകള്‍ ലഭ്യമായിട്ടും അവയുടെ ആവശ്യമില്ല; അല്ലെങ്കില്‍ തന്നെ മൂര്‍ത്തമായ ഒട്ടനവധി തെളിവുകള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട് എന്ന ധ്വനി ഈ അഭിപ്രായ പ്രകടനത്തിന് പിന്നിലുണ്ട്.

ജനിതക മാറ്റങ്ങള്‍
തലമുറകളോളം പഴയീച്ചകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പരിണാമത്തെ  സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.സ്ഥൂല പരിണാമങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയില്ലെന്നും  അവ പ്രകടമാകാന്‍ തലമുറകള്‍ കഴിയണമെന്നും ഇടയ്ക്കിടെ വാദിക്കപ്പെടാരുണ്ട്. തലമുറകളില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍  മനുഷ്യായുസ്സില്‍ സാധ്യമല്ലാത്തതിനാല്‍ എളുപ്പത്തില്‍ പെറ്റുപെരുകുന്ന പഴയീച്ചകളെ 1500 തലമുറകളോളം ഉല്‍പരിവര്‍ത്തനത്തിന് (മ്യൂട്ടേഷന്‍))))) സഹായിക്കുന്ന  Radiation നു വിധേയമാക്കി നിരീക്ഷച്ചപ്പോള്‍ അവ പഴയീച്ചകളായി തന്നെ തുടര്‍ന്നു എന്ന് മാത്രമല്ല ഉല്‍പരിവര്‍ത്തന വിധേയമായ  അവയില്‍ മിക്കതും അംഗ വൈകല്യം ഉള്ളവയും എളുപ്പത്തില്‍ ചാവുന്നയുമായി തീര്‍ന്നു.

ഒരു സ്പീഷിസിനു അകത്ത്  നടക്കുന്ന സൂക്ഷ്മ പരിണാമങ്ങള്‍  ആ സ്പീഷിസിന്‍റെ അതിരുകള്‍ വിട്ടു ആ ജീവിയെ മറ്റൊരു ജീവിയാക്കുന്ന തരത്തില്‍ മാറ്റുമെന്ന് ഇന്ന് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല . മാത്രമല്ല ഇത്തരം ജനിതക മാറ്റങ്ങള്‍  അത്തരം പരിനാമാങ്ങളിലേക്ക് നടക്കില്ലെന്ന് വരെ അഭിപ്രായം ശക്തമാകുന്നുണ്ട്. .പരിണാമത്തെ സഹായിക്കുന്ന പോസിടീവ് മ്യൂട്ടേഷനുകള്‍ നടക്കാനുള്ള  സാധ്യതകള്‍ ഏറെ ശുഷ്കമാണെന്നും പ്രകൃതിയില്‍ ഏറെയും  നടക്കുന്നത് അപകടകരമായ നെഗടീവ് മ്യൂട്ടെഷനുകളാണെന്നും  ഇന്ന് തെളിയിക്കപ്പെട്ടതാണ് . നമ്മുടെ ചുറ്റുപാടുകളിലെക്ക് കണ്ണോടിച്ചാല്‍ നമുക്ക് തന്നെ ബോധ്യമാവുന്ന വസ്തുതയാണിത് .

      
Cystic Fibrosis, muscular dystrophy, hemophilia, leukemia, and sickle-celled anemia  തുടങ്ങി അറിയപ്പെട്ടിടത്തോളം നാലായിരം രോഗങ്ങളും ഇതുവരെയും അജ്ഞാതമായി തുടരുന്നവയും  കൂട്ടിയാല്‍ മൊത്തം  ആരായിരത്തോളം രോഗങ്ങള്‍ ഇത്തരം  നെഗടീവ് മ്യൂട്ടെഷനുകളുടെ ഫലമായി ഇന്നുണ്ട് . മാത്രമല്ല , ഉല്‍ പരിവര്‍ത്തനങ്ങളില്‍ 99 % ല്‍ അധികവും ഹാനികരമാണെന്ന് നോബല്‍ സമ്മാന ജേതാവായ Hermann J Muller അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഉല്‍ പരിവര്‍ത്തന വിധേയമാകുന്ന ഘടകം ഉടന്‍ തന്നെ മറ്റു ഘടകങ്ങളുമായി സംവേദനം നടത്തേണ്ടതും അല്ലാത്ത പക്ഷം സ്വയം നശിപ്പിക്കപ്പെടുന്നതുമാണ് എന്ന് ജനിതക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. ഒരു ജീവിയെ  മറ്റൊരു ജീവിയാക്കി മാറ്റാന്‍ പ്രകൃതിയില്‍ നിരന്തരം പോസിടീവ്  ഉല്പരിവര്‍ത്തനം നടന്നു കൊണ്ടിരിക്കണം എന്നിരിക്കെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു പോസിടീവ് ഉല്‍പരിവര്‍ത്തനത്തെ പേരെടുത്തു പരാമര്‍ശിക്കാന്‍  റിച്ചാര്‍ഡ്‌ ഡോക്കിന്സിനു  പോലും കഴിഞ്ഞിട്ടില്ല . പോസിടീവ് ഉല്‍ പരിവര്‍ത്തനങ്ങളുടെ വിരള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ആറ്റോമിക് ശാസ്ത്രഞ്ഞരുടെ അഭിപ്രായം   കൂടി കാണുക :

"It is entirely in line with the accidental nature of mutations that extensive tests have agreed in showing the vast majority of them detrimental to the organism in its job of surviving and reproducing -- good ones are so rare we can consider them all bad." (Bulletin of the Atomic Scientists 11:331)



പ്രോബബിലിടി തിയറി

സങ്കീര്‍ണ്ണ  ഘടനയോടെയുള്ള ജീവികള്‍ ഇക്കാണുന്ന രീതിയില്‍ പരിണമിച്ചുണ്ടായിഎന്ന് പറയുന്നത് അങ്ങിങ്ങ് ചിതറി കിടക്കുകയായിരുന്ന ഒരു ബോയിംഗ് 747 വിമാനത്തിന്‍റെ ഭാഗങ്ങള്‍ വീശിയടിച്ച ഒരു ചുഴലിക്കാറ്റില്‍ വളരെ കൃത്യമായി കൂടി ചേര്‍ന്നു എന്ന് പറയുന്നതിന് സമാനമാണ് എന്ന് അഭിപ്രായപ്പെട്ടത് ലോക പ്രശസ്ത  കേംബ്രിഡ്ജ് സര്‍വ്വകലാ ശാലയിലെ   Sir Fred Hoyle ആണ്.


Dr.James Coppedge (Center fpr Probability Research in Biology, California) ന്‍റെ അഭിപ്രായത്തില്‍ ജീവന്‍ ഉണ്ടാവാന്‍ ആവശ്യമായ മുഴുവന്‍ സാഹചര്യങ്ങളും അനുകൂലകങ്ങളും ഉണ്ടായിരുന്നാല്‍ പോലും ആകസ്മികമായി ജീവന്‍ ഉണ്ടാവാന്‍ ഉള്ള സാധ്യത തീരെ ഇല്ലെന്നാണ്.പ്രകൃതിയില്‍ നടക്കാന്‍ സാധ്യതയുള്ള അമിനോ ആസിഡുകളുടെ കൂടി ചേരലിനെക്കാള്‍ ഒന്നര ട്രില്ല്യണ്‍ ഇരട്ടി വേഗതയില്‍ അവ കൂടി ചേര്‍ന്നാല്‍ പോലും ഒരു പ്രോടീന്‍ കണിക ആകസ്മികമായി രൂപപ്പെടാന്‍ 10 262 വര്‍ഷമെടുക്കുമെത്രേ. (അതായത്‌  1 നു ശേഷം 262 പൂജ്യങ്ങള്‍!)).മനുഷ്യന് ഇതു വരെ അറിവായിട്ടുള്ളതില്‍  വെച്ച് ഏറ്റവും സിമ്പിള്‍ കോശം ( mycroplasm hominis H39) ആകസ്മികമായി രൂപം കൊള്ളാന്‍ 10 119,841  വര്‍ഷമെടുക്കുമെത്രേ! ഒരു പ്രോടീന്‍ കണികയോ അല്ലെങ്കില്‍ ഏറ്റവും സിമ്പിളായ ജൈവ കൊശമോ ആകസ്മികമായി രൂപം കൊള്ളാനുള്ള സാധ്യതയാണിത്. ഒന്നാലോചിച്ചു നോക്കുക.!കോടാനു കോടി സങ്കീര്‍ണ്ണ കോശങ്ങളുള്ള ഇന്ന് കാണുന്ന ബഹു കോശ ജീവികള്‍ ആകസ്മികമായി പരിനമിച്ചുണ്ടാകാനുള്ള സാധ്യത!!!

Dr.James Coppedge ന്‍റെ കണക്ക് കൂട്ടലുകള്‍ക്ക് സമാനമായി വേറെയും
ശാസ്ത്രഞ്ജര്‍ ഇത്തരത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. എന്തായിരുന്നാലും ആ കണക്കുകളൊന്നും പരിണാമ വാദികള്‍ക്ക് ആശാവഹമായ തരത്തിലല്ല. ഇനി ജീവോല്‍പ്പതിയെ സംബന്ധിച്ച് ഇവര്‍ ഉയര്‍ത്തി പിടിക്കുന്ന വാദങ്ങളും പരീക്ഷണങ്ങളും വരെ ഇപ്പോള്‍ നിരാകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.അക്കാര്യങ്ങള്‍ വിശദമായി  ചര്‍ച്ച ചെയ്ത പോസ്റ്റ്‌ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കിട്ടും 


സ്ഥൂല പരിണാമം 
". . . it was and still is the case that, with the exception of Dobzhansky's claim about a new species of fruit fly, the formation of a new species, by any mechanism, has never been observed"-Jeffrey Schwartz, (professor of anthropology ,University of Pittsburgh)


സ്ഥൂല പരിണാമം പ്രകൃതിയില്‍ നടന്നതിനോ ഇപ്പോള്‍ നടക്കുന്നതിനോ മൂര്‍ത്തമായ ഒരു തെളിവും ശാസ്ത്രീയമായി മുന്നോട്ട്‌ വെക്കാന്‍ ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും പരിണാമ വാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. പരിണാമം നിരീക്ഷണ വിധേയമാക്കാന്‍ കഴിയില്ല എന്നാണു ഇക്കാര്യത്തില്‍ പ്രധാനമായും വാദിക്കപ്പെടാരുള്ളത്‌... ഒരു വാദത്തിന് ഇക്കാര്യം താല്‍കാലികമായി അംഗീകരിച്ചു കൊടുത്താലും ഭൂമിയില്‍ എന്നെങ്കിലും സ്ഥൂല പരിണാമം നടന്നതിനു എന്തെങ്കിലും മൂര്‍ത്തമായ തെളിവുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ കുറെ ഊഹങ്ങള്‍ അല്ലാതെ കൃത്യമായ ഒരു തെളിവെങ്കിലും മുന്നോട്ട്‌ വെക്കാന്‍ പരിണാമ വാദികള്‍ക്ക് കഴിയില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ശാസ്ത്രത്തിന്‍റെ തങ്ങള്‍ക്കു പാകമാവാത്ത മേല്‍ക്കുപ്പായം അണിയുന്ന ഇവര്‍ക്ക് ഇക്കാര്യത്തില്‍ മാത്രം തെളിവ് ചോദിക്കാന്‍ പാടില്ലാ എന്ന മുടന്തന്‍ ന്യായമാണ്.
ഒരു ജീവി പരിണാമം സംഭവിച്ചു മറ്റൊരു ജീവിയായി മാറിയതായി ഇന്ന് വരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഫോസില്‍ രേഖകള്‍ അത്തരത്തിലുള്ള ഒരു ജീവിയുടെയെങ്കിലും പരിണാമം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ നല്‍കുന്നില്ല. കാംബ്രിയന്‍ വിസ്ഫോടനത്തില്‍ കണ്ടെടുക്കപ്പെട്ട പോലെ ഒരു ജീവിയുടെയും പൂര്‍വ്വികരുടെ ഫോസിലുകള്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല.ഓരോ ജീവിയും  പൊടുന്നനെ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടതു പോലെയാണ് ഫോസിലുകള്‍ കണ്ടെടുക്കപ്പെട്ടത്‌.. അത് തന്നെയാണ് പരിണാമ വാദികളെ ഏറെ കുഴക്കുന്നതും. പരിണാമ മരത്തിന്‍റെ ശിഖിരങ്ങളെ താഴ്തടിയുമായി ബന്ധിപ്പിക്കുന്ന ഡോട്ടുകള്‍ വെറും സാങ്കല്‍പ്പികമായി ഇന്നും തുടരുന്നു.ഒന്നര നൂറ്റാണ്ടായിട്ട് ഒരു ജീവിയെ പോലും പരിണാമ വൃക്ഷവുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.പരിണാമത്തെ ആരെങ്കിലും വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഈ വായ്പ്പാട്ടുകള്‍ തന്നെയാണ്.

വായ്പ്പാട്ടുകള്‍ എന്ന വാക്ക് അറിഞ്ഞു തന്നെ ഉപയോഗിച്ചതാണ്.പരിണാമ വാദികള്‍ തന്നെ പരിണാമ വാദത്തെ അങ്ങനെ തന്നെയാണ് പരിചയപ്പെടുതുന്നുന്നത്:


We cannot identify ancestors or "missing links," and we cannot devise testable theories to explain how particular episodes of evolution came about. Gee is adamant that all the popular stories about how the first amphibians conquered the dry land, how the birds developed wings and feathers for flying, how the dinosaurs went extinct, and how humans evolved from apes are just products of our imagination, driven by prejudices and preconceptions.(Bowler, Peter J., Review In Search of Deep Time by Henry Gee (Free Press, 1999), American Scientist (vol. 88, March/April 2000), p. 169)

 മിസ്സിംഗ്‌ ലിങ്കുകളെ തിരിച്ചരിയുവാനോ പരിണാമ ഘട്ടങ്ങളെ വിഷധീകരിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഒരു ടെസ്ടബിള്‍ തിയറി മുന്നോട്ടു വെക്കാനോ നമുക്ക് കഴിയില്ല.എങ്ങനെയാണ് ഉഭയ ജീവികള്‍ കരയില്‍ ജീവിക്കാന്‍ ആരംഭിച്ചതെന്നോ പക്ഷികള്‍ക്ക് എങ്ങനെ ചിറകു മുളച്ചുവെന്നോ ദിനോസറുകള്‍ എങ്ങനെ നാമാവശേഷമായി എന്നോ മനുഷ്യ കുരങ്ങില്‍ നിന്ന് മനുഷ്യര്‍ എങ്ങനെ പരിണമിച്ചു എന്നോ വിവരിക്കുന്ന ഭാവനയില്‍ വിരിഞ്ഞതും മുന്‍ധാരണകളില്‍ നിന്ന് ഉരുതിരിഞ്ഞതുമായ കുറെ കഥകള്‍ മാത്രമാണ് നമുക്കുള്ളത്. 


No comments:

Post a Comment